പിലാത്തറ: കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തിലെ ഉള്‍നാടന്‍ പ്രദേശമായ ചെറുവിച്ചേരി ഗ്രാമത്തില്‍ ആറ് പതിറ്റാണ്ടായി അക്ഷരവെളിച്ചം പകരുന്ന ചെറുവിച്ചേരി ഗവ എല്‍പി സ്കൂള്‍ വജ്രജൂബിലി ആഘോഷിക്കുന്നു. 1956 ല്‍ ഒരു ഓലപ്പുരയില്‍ ഏകാധ്യാപക വിദ്യാലയമായി പ്രവര്‍ത്തനം തുടങ്ങിയ ഈ സരസ്വതിക്ഷേത്രത്തിന് പുതിയപുരയില്‍ കൊട്ടങ്ങര കുഞ്ഞിരാമന് സൗജന്യമായി നല്കിയ 75 സെന്റ് സ്ഥലത്താണ് പുത്തന്‍ കെട്ടിടങ്ങളും ഇതര ഭൗതികസാഹചര്യവും ഒരുക്കിയത്.
ഒരു വര്‍ഷം നീളുന്ന ജൂബിലി ആഘോഷം 29 ന് തുടങ്ങും. ശനിയാഴ്ച 4 മണിക്ക് കണ്ടോന്താര്‍-ചന്തപ്പുര വഴി ചെറുവിച്ചേരിയിലേക്ക് വിളംബര ഘോഷയാത്ര നടക്കും. 6 മണിക്ക് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. ടി.വി.രാജേഷ് എംഎല്‍എ അധ്യക്ഷത വഹിക്കും. തുടര്‍ന്ന് കലാവിരുന്ന് നടക്കും.
ജൂബിലിയുടെ ഭാഗമായി പൂര്‍വ്വാധ്യാപക വിദ്യാര്‍ത്ഥി സംഗമം, പഠന ക്ലാസുകള്‍, നാട്ടുപെരുമ, പ്രദര്‍ശനം, വൈദ്യസഹായ ക്യാമ്പ്, സ്മരണിക പ്രകാശനം, കലാപരിപാടികള്‍ തുടങ്ങിയവ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: