പയ്യന്നൂര്‍: ഭാരതീയ യുവമോര്‍ച്ച പയ്യന്നൂര്‍ നിയോജക മണ്ഡലം കണ്വെന്ഷന് കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് കെ.പി.അരുണ്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ടി.വി.ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. കേരളത്തിലെ മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയെ കച്ചവടവത്കരിക്കുന്ന എല്‍ഡിഎഎഫ് ഗവണ്മെന്റിന്റെ കുഴലൂത്തുകാരായി ഡിവൈഎഫ്ഐ മാറിക്കഴിഞ്ഞുവെന്നും അതിന്റെ ഉത്തമദൃഷ്ടാന്തമാണ് സ്വാശ്രയ മെഡിക്കല്‍ വിദ്യാഭ്യാസ പ്രവേശന വിഷയത്തില്‍ ഡിവൈഎഫ്ഐ നേതാക്കള്‍ തുടരുന്ന മൗനമെന്നും ഉദ്ഘാടന പ്രസംഗത്തില്‍ കെ.പി.അരുണ്‍ മാസ്റ്റര്‍ പറഞ്ഞു. ഇത് തിരിച്ചറിഞ്ഞ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ വന്‍തോതില്‍ യുവമോര്‍ച്ചയിലേക്ക് കടന്നുവരികയാണെന്നും ഇത് കേരളത്തില്‍ ശക്തമായ ഒരു രാഷ്ട്രീയ മാറ്റത്തിന്റെ തുടക്കമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സി.കെ.രമേശന് മാസ്റ്റര്‍, സി.സി.രതീഷ്, ലസിത പാലക്കല്‍, സച്ചിന് പി രാജ്, രൂപേഷ് തൈവളപ്പില്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഭാരവാഹികളായി സജിത മനോജ്-പ്രസിഡണ്ട്, സുനില്‍ കുമാര്‍-ജനറല്‍ സെക്രട്ടറി എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: