തലശ്ശേരി: ഞായറാഴ്ച അന്തരിച്ച ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം കെ.വി.ശ്രീധരന്റെ മൃതദേഹം സംസ്കരിച്ചു. നൂറ് കണക്കിന് ആളുകള്‍ പരേതന്റെ വസതിയിലെത്തി അന്ത്യോപചാരം അര്‍പ്പിച്ചു. സംഘപരിവാര്‍ നേതാക്കളായ എ.വിനോദ്, സി.ചന്ദ്രശേഖരന്, സി.വി.രാമചന്ദ്രന്, പി.പി.സുരേഷ് ബാബു, സി.കെ.ശ്രീനിവാസന്, കെ.പ്രമോദ്, കെ.ബാനിഷ്, ഒ.രാഗേഷ് കെ.രഞ്ചിത്ത്, പി.സത്യപ്രകാശ്, പി.കെ.വേലായുധന്, എ.ഒ.രാമചന്ദ്രന്, അഡ്വ:വി.രത്നാകരന്, വി.വി.പ്രദീപന് തുടങ്ങി നിരവധിപേര്‍ അന്ത്യകര്‍മ്മങ്ങളില്‍ സംബന്ധിച്ചു.
തുടര്‍ന്ന് എരഞ്ഞോളിയില്‍ നടന്ന അനുശോചന യോഗത്തില്‍ പി.ബാബു അദ്ധ്യക്ഷത വഹിച്ചു. എ.ദാമോദരന്‍, എം.തമ്പാന്, പി.ജനാര്ദ്ദനന്, പൊന്ന്യം കൃഷ്ണന്, രാമദാസ്, കെ.സുരേശന്, കെ.കെ.പ്രേമന് എന്നവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: