കണ്ണൂര്‍: ഇന്ത്യന്‍ ഫുട്ബോളില്‍ മഹത്തായ സംഭാവനകള്‍ ചെയ്ത കണ്ണൂരിലെ പ്രശസ്ത ഫുട്ബോള്‍ ക്ലബ്ബായ ലക്കിസ്റ്റാര്‍ എണ്‍പതാം വാര്‍ഷികം ആഘോഷിക്കുന്നു. 1937ല്‍ ഓലച്ചേരി അമ്പുവിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ലക്കിസ്റ്റാര്‍ ഒരു കാലത്ത് ഇന്ത്യയില്‍ അറിയപ്പെടുന്ന ഫുട്ബോള്‍ ക്ലബ്ബായിരുന്നു. സീനിയര്‍ ലക്കിസ്റ്റാര്‍, ജൂനിയര്‍ ലക്കിസ്റ്റാര്‍, ലക്കി ബോയ്സ് എന്നിങ്ങനെ മൂന്ന് ടീമുകള്‍ ലക്കിസ്റ്റാറിന് കീഴിലുണ്ട്.
എ.ദിനേശന് (പ്രസിഡണ്ട്), എം.കുഞ്ഞിരാമന്, കെ.അബ്ദുള്‍ നാസര്‍, പി.വസന്തകുമാര്‍ (വൈസ് പ്രസിഡണ്ട്), എന്‍.സജിത്ത് (ജനറല്‍ സെക്രട്ടറി), എം.കെ അനീഷ് ബാബു (ട്രഷറര്‍). എം.മോഹനന് (സീനിയര്‍ ലക്കിസ്റ്റാര്‍ സെക്രട്ടറി), എം.കെ.വിനീഷ് (ജൂനിയര്‍ ലക്കി സ്റ്റാര്‍ സെക്രട്ടറി), പി.വിജു (ലക്കി ബോയ്സ് സെക്രട്ടറി), റജിനോള്‍ഡ് രാജീവ് (ജൂനിയര്‍ ലക്കി സ്റ്റാര്‍ പ്രസിഡണ്ട്), പി.വി.അനീഷ് കുമാര്‍ (ലക്കി ബോയ്സ് പ്രസിഡണ്ട്) എന്നിവരെ പുതിയ ഭാരവാഹികളായി തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: