പയ്യാവൂര്‍: പയ്യാവൂര്‍ ഗവ.യുപി സ്കൂളില്‍ അന്താരാഷ്ട്ര പയര്‍വര്‍ഷാചരണത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ് ഉദ്ഘാടനം ചെയ്തു. സ്കൂള്‍ പച്ചക്കറിത്തോട്ടം നിര്‍മ്മാണം പയ്യാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഡെയ്സി ചിറ്റൂപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.പി.അഷറഫ് അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസര്‍ കുമാരി ജീവ ജെ.എസ്. പദ്ധതി വിശദീകരണം നടത്തി.
പയറുവര്‍ഗ്ഗവിളകളുടെ വൈവിധ്യമാര്‍ന്ന പ്രദര്‍ശനം ജനശ്രദ്ധയാകര്‍ഷിച്ചു. കുടുംബശ്രീയുടെ നേതൃത്വത്തില്‍ വിവിധ പയര്‍ ഇനങ്ങള്‍കൊണ്ട് ഉണ്ടാക്കിയ പലഹാരങ്ങള്‍, പായസം, കറികള്‍ എന്നിവ ഉപയോഗിച്ചുള്ള വിഭവ സമൃദ്ധമായ സദ്യയും ഉണ്ടായിരുന്നു.
പ്രധാനാധ്യാപകന് ടോമി കുരുവിള സ്വാഗതവും കെ.ആര്.രാഘവന് നന്ദിയും പറഞ്ഞു. കെ.ദാസന്, ആര്.കെ.സന്തോഷ്കുമാര്‍, എം.കെ.ഉണ്ണികൃഷ്ണന്, റീസ രാജു, പി.ശെല്‍വി, എം.പി.സിറിയക് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: