കോട്ടയം: രാജ്യത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കുവാനും സമത്വം സാദ്ധ്യമാക്കുവാനും ഏകീകൃത സിവില്‍കോഡ് അനിവാര്യമാണെന്ന് ന്യൂനപക്ഷമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി സി.പി.സെബാസ്റ്റ്യന്‍ പറഞ്ഞു. ഏകീകൃത സിവില്‍ കോഡിനെ എതിര്‍ക്കുന്നത് രാഷ്ട്രീയ ലാഭത്തിനുവേണ്ടി വേര്‍തിരിവുകള്‍ സൃഷ്ടിക്കുവാന്‍ ശ്രമിക്കുന്നവരാണ്. എല്ലാ ഭാരതീയരും സഹോദരീ സഹോദരന്മാരാണ് എന്ന് ചിന്തിക്കാന്‍ കഴിഞ്ഞാല്‍ അനാവശ്യ വിവാദങ്ങള്‍ താനെ ഒഴിവായിക്കൊള്ളും. ആശങ്കകള്‍ ഉണ്ടെങ്കില്‍ ചര്‍ച്ചയിലൂടെ പരിഹരിക്കപ്പെടണം. മുന്‍വിധികളോടെയുള്ള സമീപപനവും ചര്‍ച്ചകള്‍ നടത്തേണ്ട സമയത്ത് മാറി നില്ക്കുന്നതും രാജ്യത്തിന് ഗുണകരമല്ല. ന്യൂനപക്ഷ മോര്‍ച്ച കോട്ടയം ജില്ലാ കമ്മിറ്റിയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് കെ.എം.തോമസ് കിഴക്കേടത്ത് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ അന്നമ്മ കുരുവിള, ജിജോ ജോസഫ്, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ നാസര്‍ റാവുത്തര്‍, പ്രിന്‍സ് മാത്യു, അഡ്വ.ഇ.ടി.മാത്യു എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: