വൈക്കം: തലയോലപ്പറമ്പില്‍ നിന്നും, മല്ലപ്പള്ളിയില്‍ നിന്നും കള്ളനോട്ട് പിടികൂടിയതുമായി ബന്ധപ്പെട്ട് വൈക്കത്തെ ഡിവൈഎഫ്ഐ നേതാവും ഉദയനാപുരം ഗ്രാമപഞ്ചായത്ത് മെമ്പറുടെ ഭര്‍ത്താവുമായ ശ്രീകുട്ടന്.കെ.(കൊളുത്തി)യെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇയാള്‍ വിവിധ സ്ഥാപനങ്ങളില്‍ കള്ളനോട്ട് നല്‍കിയതായി സംശയിക്കുന്നു. വലിയ കവലയിലെ പ്രെട്രോള്‍ പമ്പില്‍ ആയിരത്തിന്റെ കള്ളനോട്ട് നല്‍കിയതിനെ തുടര്‍ന്ന് ജീവനക്കാര്‍ നല്കിയ സൂചനയെതുടര്‍ന്നാണ് ഡിവൈഎഫ്ഐ നേതാവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യുന്നത്. റിംഗ് വാര്‍ക്കല്‍ വര്‍ക്ക് ചെയ്യുന്ന ഇയാളും സുഹൃത്തുകളും ലക്ഷങ്ങള്‍ വിലമതിക്കുന്ന ഭൂമി വാങ്ങിയിട്ടുള്ളതായും നാട്ടുകാര്‍ പറയുന്നു. ശ്രീകുട്ടനെ രക്ഷപെടുത്താന്‍ സിപിഎമ്മിന്റെ ഉന്നത നേതാക്കന്മാര് രംഗത്ത് വന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: