പെരുവ: കാരിക്കോട് മനയ്ക്കപ്പടി നാഗരാജക്ഷേത്രത്തിലെ ആയില്യ മഹോത്സവത്തോടനുബന്ധിച്ച് വിവിധ വാദ്യമേളങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെ അനന്തഫണം ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ചു. തിരുവനന്തപുരം കുമാരവിലാസം ഉമാ ദേവി ഭദ്രദീപം തെളിയിച്ച് തിരുവനന്തപുരം ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പ് ഡയറക്ടര്‍ സുഗത ശങ്കര്‍ അനന്തഫണത്തില് മാല ചാര്‍ത്തിയതോടെ എഴുന്നള്ളിപ്പ് ആരംഭിച്ചു. ഇനി മുതല്‍ എല്ലാ ശനിയാഴ്ചയും, ഞായറാഴ്ചയും ക്ഷേത്രത്തില്‍ പൂജകള്‍ ഉണ്ടായിരിക്കുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: