കറുകച്ചാല്‍: കറുകച്ചാല്‍ മേഖലയില്‍ വഴിയോരത്ത് അറവു മാലിന്യങ്ങളും കോഴി അവശിഷ്ടങ്ങളും മറ്റും തള്ളുന്നതായി പരാതി. ശാന്തിപുരത്തിനടുത്ത് എഴിങ്കാല, തെങ്ങോലി, 12-ാം മൈല്‍, എഴിങ്കാല, പനയമ്പാല ഭാഗം എന്നിവിടങ്ങളിലാണ് മാലിന്യനിക്ഷേപം നടക്കുന്നത്. രാത്രികാലങ്ങളിലാണ് ഇവ ചാക്കില്‍ കെട്ടി തള്ളുന്നത്. ഇതില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്നത് നാട്ടുകാരെ ബുദ്ധിമുട്ടിലാക്കുന്നു. വഴിയോരങ്ങളില്‍ മാംസാവശിഷ്ടങ്ങള്‍ തള്ളുന്നതു മൂലം തെരുവുനായ്ക്കളുടെ ശല്യവും വര്‍ദ്ധിച്ചു. നായ്ക്കള്‍ കൂട്ടമായി എത്തുന്നത് വഴിയാത്രക്കാര്‍ക്കും ഭീഷണിയാണ്. തെരുവുനായ് ശല്യം രൂക്ഷമായിട്ടും അധികൃതര്‍ നടപടിയുമെടുക്കുന്നില്ലെന്നു പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: