കണ്ണൂര്‍: കക്കാട് സ്വദേശി സി.എച്ച്.പ്രദീപിന്റെ കിഡ്നി ചികിത്സയ്ക്ക് ആവശ്യമായ ധനസമാഹരണം നടത്തുന്നതിനായി 24, 26, 28 ദിവസങ്ങളില്‍ കൈരളി ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും ചികിത്സാ സഹായ കമ്മറ്റിയുടെയും നേതൃത്വത്തില്‍ കണ്ണൂര്‍ പട്ടണത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്ന ധന സമാഹരണ കേമ്പിന്റെ ഉദ്ഘാടനം പഴയ ബസ്സ്റ്റാന്റ് പരിസരത്ത് മേയര്‍ ഇ.പി.ലത നിര്‍വ്വഹിച്ചു. പരസ്യം മാത്രം കണ്ട് തൃപ്പൂണിത്തറ സ്വദേശി സജിത് വര്ദ്ധക്ക് സ്വന്തം കരള്‍ പകുത്ത് നല്കിയ ബര്‍ണ്ണശ്ശേരി സ്വദേശി ആല്‍ഫ്രണ്ട് ശെല്‍വരാജിനെ ചടങ്ങില്‍ മേയര്‍ ആദരിച്ചു.
ചടങ്ങില്‍ കണ്ണൂര്‍ കോര്പ്പറേഷന് കൗണ്‍സിലര്‍ എം.വി.സഹദേവന് അധ്യക്ഷത വഹിച്ചു. ട്രസ്റ്റ് സെക്രട്ടറി സന്തോഷ് മാവില സ്വാഗതവും ചികിത്സാ കമ്മറ്റി സെക്രട്ടറി പ്രമോദ് സാമുവല്‍ നന്ദിയും പറഞ്ഞു. വി.രവികൃഷ്ണന്‍ (കൗണ്‍സിലര്‍, കണ്ണൂര്‍ കോര്പ്പറേഷന്), പാസ്റ്റര്‍ രാജു വര്‍ഗ്ഗീസ്, എ.വേണുഗോപാലന്‍, ദാമോദരന്‍ കാളാശ്ശേരി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: