കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ 6 റോഡുകള്‍ അഭിവൃദ്ധിപ്പെടുത്തുന്നതിനായി 97 കോടി രൂപയുടെ ഭരണാനുമതിയായി. കേന്ദ്രഉപരിതല ഗതാഗതവും, ഹൈവേയും മന്ത്രാലയത്തിന്റെ 2016-17 വര്‍ഷത്തെ സെന്‍ട്രല്‍ റോഡ് ഫണ്ടില്‍ ഉള്‍പ്പെടുത്തിയാണ് ഫണ്ട് അനുവദിച്ചിട്ടുള്ളത്.
ചിറക്കുനി-അണ്ടല്ലൂര്‍-പാറപ്രം-മൂന്നുപെരിയ-ചക്കരക്കല്‍- കാഞ്ഞിരോട്-മുണ്ടേരിമൊട്ട-ചെക്കിക്കുളം-കരിങ്കല്‍ക്കുഴി-പറശ്ശിനിക്കടവ് റോഡ് (24 കോടി രൂപ), പയ്യന്നൂര്‍-ചെറുപുഴ റോഡ് (12 കോടി), കൊട്ടയോടി-ചെറുവാഞ്ചേരി-കണ്ണവം റോഡ് (15 കോടി), തിരൂര്‍-ബ്ലാത്തൂര്‍-ഇരിക്കൂര്‍-മട്ടന്നൂര്‍ റോഡ് (21 കോടി), തളിപ്പറമ്പ്-മന്ന-വെള്ളാവ്-കുറ്റിയേരി-പാണത്തൂര്‍-കാട്ടാമ്പള്ളിക്കടവ്-പൂവ്വം റോഡ് (15 കോടി), കുപ്പം-എരിപുരം റോഡ് (10 കോടി) എന്നിങ്ങനെയാണ് ഫണ്ട് അനുമതിയായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: