ഗുരുഗ്രാമം: ജോലികഴിഞ്ഞ് വീട്ടിലേക്കു മടങ്ങിയ വാടകക്കാറില്‍, കൊള്ളയടിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച ഡ്രൈവറേയും സഹായിയേയും പെണ്‍കുട്ടികള്‍ കീഴടക്കി. നാട്ടുകാരുടെ സഹായത്തോടെ പോലീസില്‍ ഏല്‍പ്പിച്ചു. ദല്‍ഹി-ഹരിയാന അതിര്‍ത്തി പ്രദേശമായ ഇവിടെ അക്രമ സംഭവങ്ങള്‍ പെരുകുന്നു.
സ്വകാര്യ സ്ഥാപനത്തില്‍ ബൗണ്‍സര്‍മാരായ (സുരക്ഷാ ജോലിക്കാര്‍) ഇവരെ ഡ്രൈവര്ക്കൊപ്പമുണ്ടായിരുന്നയാള് തോക്കു ചൂണ്ടി ആഭരണങ്ങളും പണവും തട്ടിയെടുത്തു. 28,000 രൂപയോളം കൈക്കലാക്കിയശേഷം വണ്ടിക്കുള്ളില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചു. ഇതിനിടെ, കൂട്ടുകാരി ഡ്രൈവര്‍ക്ക് വണ്ടി നിയന്ത്രണം നഷ്ടമാക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് ഡിവൈഡറില്‍ ഇടിച്ച് വണ്ടി നിന്നു.
ബഹളമുണ്ടാക്കി ആളെ കൂട്ടിയപ്പോള്‍ ഒരാള്‍ ഓടി രക്ഷപ്പെട്ടു, പിന്നീട് പോലീസ് പിടിയിലായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: