ശ്രീരാമ ജന്മഭൂമിയും രാമക്ഷേത്രവും ബിജെപിക്കും കേന്ദ്ര സര്‍ക്കാരിനും തെരഞ്ഞെടുപ്പ് വിഷയങ്ങളാണെന്ന് ആക്ഷേപിക്കുന്നവര്‍ക്ക് തെറ്റി. കേന്ദ്ര സര്‍ക്കാര്‍ മുന്‍പ് പ്രഖ്യാപിച്ച രാമായണ മ്യൂസിയം പദ്ധതി അയോദ്ധ്യയില്‍ ഉയരാന്‍ തുടങ്ങുകയായി.
കഴിഞ്ഞ ദിവസം കേന്ദ്ര സാംസ്കാരിക മന്ത്രി മഹേഷ് ശര്‍മ്മ സ്ഥലം കാണുകയും മ്യൂസിയം ബോര്‍ഡംഗങ്ങളുമായി കൂടിയാലോചന നടത്തുകയും ചെയ്തു. പദ്ധതിയുടെ രൂപരേഖയും വിശദാംശങ്ങളും പുറത്തുവന്നു. ഇതിന് ബദലായി, രാമലീലാ പാര്‍ക്ക് പ്രഖ്യാപിച്ച സംസ്ഥാനത്തെ അഖിലേഷ് യാദവ് സര്‍ക്കാരാകട്ടെ ആഭ്യന്തര പ്രശ്നങ്ങളില്‍ ഉലയുകയുമാണ്.
ഒമ്പതു സംസ്ഥാനങ്ങളില്‍ 15 കേന്ദ്രങ്ങളെ ബന്ധിപ്പിച്ച്, രാമേശ്വരം മുതല്‍ അയോദ്ധ്യവരെ വ്യാപിക്കുന്നതാണ് രാമായണ സര്‍ക്യൂട്ടിലെ രാമായണ മ്യൂസിയം രൂപ രേഖ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: