തിരുവനന്തപുരം: ദൃശ്യമാധ്യമ പ്രവര്‍ത്തകരുടെ വേതനം സംബന്ധിച്ച കാര്യങ്ങള്‍ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പല സ്ഥാപനങ്ങളിലും ശമ്പളം കൃത്യമല്ല. ഈ സാഹചര്യത്തിലാണ് നടപടി സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നിയമസഭയില്‍ മാധ്യമപ്രവര്‍ത്തകയായിരുന്ന വീണാ ജോര്‍ജ് എംഎല്‍എയുടെ ശ്രദ്ധ ക്ഷണിക്കലിനു മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
ജീവനക്കാരുടെ ജോലി സമയം ക്രമീകരിക്കുന്ന കാര്യവും പരിഗണിക്കും. മാനേജ്മെന്റുകള്‍ മതിയായ സാഹചര്യങ്ങളൊരുക്കുന്നുണ്ടോയെന്ന് പരിശോധിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: