കണ്ണൂര്‍: ചന്ദ്രബോസ് വധക്കേസിലെ പ്രതി നിസാമിനെ കാണാനെത്തിയ തന്നെ ഭീഷണിപ്പെടുത്തിയെന്ന ബന്ധു ബഷീറലിയുടെ പരാതി പാലക്കാട് സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി അന്വേഷിക്കും. കോട്ടായി സ്പെഷ്യല്‍ ബ്രാഞ്ച് എസ്ഐക്കാണ് അന്വേഷണ ചുമതല.
നിസാം ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന് സഹോദരങ്ങള്‍ പരാതി നല്‍കിയതിന് ഒപ്പമാണ് നിസാമിന്റെ ബന്ധുവും ബിസിനസ് പങ്കാളിയുമായ ബഷീറലി പാലക്കാട് എസ്.പിക്ക് പരാതി നല്‍കിയത്. പിന്നീട് സഹോദരങ്ങള്‍ പരാതി പിന്‍വലിച്ചെങ്കിലും ബഷീറലി പരാതിയില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു. ഇതോടെയാണ് അന്വേഷണം തുടരാന്‍ തീരുമാനിച്ചത്.
കഴിഞ്ഞ ജൂലൈ പതിനാലിന് കണ്ണൂര്‍ ജയിലില്‍ സന്ദര്‍ശിക്കാനെത്തിയപ്പോള്‍ തനിക്കെതിരെ നിസാം വധ ഭീഷണി മുഴക്കിയെന്നാണ് പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: