ശ്രീനഗര്‍: കശ്മീരിലെ വിവിധ നഗരങ്ങളിലായി അജ്ഞാതര്‍ മൂന്നു സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് തീവച്ചു.
നഗരത്തിലെ നൂര്‍ബാഗ് പ്രദേശത്ത് ഇന്ന് പുലര്‍ച്ചയാണ് ഒരു സ്കൂളിന് തീയിട്ടത്. തീപിടുത്തത്തിലും തീയണക്കാന്‍ ശ്രമിക്കുന്നതിനിടയിലും സ്കൂളിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
മറ്റൊരു സംഭവത്തില്‍ അനന്ത്നാഗ് ജില്ലയിലെ ഐശ്മുഖോമിലുള്ള സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി സ്കൂളിലാണ് അക്രമികള്‍ തീയിട്ടത്. എന്നാല്‍ തക്കസമയത്ത് അഗ്നിശമനാ സേന എത്തിയതോടെ വന്‍ നാശനഷ്ടങ്ങള്‍ ഒഴിവായി. സ്കൂളിന്റെ ഒരു ജനല്പാളിമാത്രമേ കത്തിനശിച്ചിട്ടുള്ളു.
ഇന്നലെ രാത്രിയോടെയായിരുന്നു ബന്ധിപോറാ ജില്ലയിലെ സ്കൂളിനു നേരെ ആക്രമണം ഉണ്ടായത്. സംഭവത്തെ തുടര്‍ന്ന് സ്കൂള്‍ പരിസരങ്ങളിലെ പട്രാളിംഗ് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: