കോട്ടയം: രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരെ കേരളാ കോണ്‍ഗ്രസി(എം)ന്റെ നേതൃത്വത്തില്‍ 26 ന് തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തില്‍ കൂട്ട ഉപവാസം നടത്തും. രാവിലെ 10ന് ചെയര്മാന് കെ.എം. മാണി ഉദ്ഘാടനം ചെയ്യും.
വര്‍ക്കിങ് ചെയര്മാന് പി.ജെ. ജോസഫ് മുഖ്യപ്രഭാഷണം നടത്തും, എംപിമാര്‍, എംഎല്‍എമാര്‍, സംസ്ഥാന ഭാരവാഹികള്‍, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കുമെന്ന് ജനറല്‍ സെക്രട്ടറി ജോയി എബ്രഹാം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: