കട്ടപ്പന: വ്യാജ ഡോക്ടര്‍ പോലീസ് പിടിയില്‍. നിര്‍മ്മലാസിറ്റിയില്‍ ടെല്‍മ ഹോമിയോ ക്ലിനിക് നടത്തിയിരുന്ന കഞ്ഞികുഴി ആല്‍പ്പാറ കുന്നുംപുറത്ത് റ്റി സി സന്തോഷ് (47) ആണ് അറസ്റ്റിലായത്. വാഴവര നിര്‍മ്മലാസിറ്റി സ്വദേശി സാബു ജോസഫിന്റെ പരാതിയെതുടര്‍ന്നാണ് അറസ്റ്റ്. ഹോമിയോ ക്ലിനിക്കിക്കിന്റെ ബോര്‍ഡ് വച്ച് ഹോമിയോ, ആയുര്‍വ്വേദ, അലോപ്പതി ചികിത്സകളാണ് ഇയാള്‍ നല്‍കിയിരുന്നത്. വിഷ ചികിത്സക്ക് എത്തിയ സാബുവിന് ഇഞ്ചക്ഷനും ഗുളികകളും നല്കി. എന്നാല്‍ ചികിത്സ ഫലിച്ചില്ല. ശാരീരികമായ പ്രശനങ്ങളും ഉണ്ടായി. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ജില്ലാ പോലീസ് സുപ്രണ്ടിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് കട്ടപ്പന പോലീസ് ഇയാളുടെ ക്ലിനിക്കില്‍ പരിശോധന നടത്തി. നിരവധി അലോപ്പതി മരുന്നുകളും ഉപകരണങ്ങളും പിടിച്ചെടുത്തു. അവില്, പോളി ബിയോണ് ബെറ്റിവെസോള് തുടങ്ങിയ ഇഞ്ചക്ഷന് മരുന്നുകളും നിരവധി സിറിഞ്ചുകള്‍, നീഡിലുകള്‍ എന്നിവയും, വേദന സംഹാരികളടക്കം നിരവധി അലോപ്പതി മരുന്നുകള്‍ ഇയാളുടെ ക്ലിനിക്കില്‍ സൂക്ഷിച്ചിട്ടുണ്ടായിരുന്നു. സ്റ്റെതസ്കോപ്പ്, ബി പി അപ്പാരറ്റസ് തുടങ്ങിയ ഉപകരണങ്ങളും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടും. ആറ് മാസം മുമ്പാണ് ക്ലിനിക്കിന്റെ പ്രവര്‍ത്തനം തുടങ്ങിയത്. എംബിബിഎസ് പഠനമോ യോഗ്യതയോ ഇല്ലാതെയാണ് ഹോമിയോ ക്ലിനിക്കിക്കിന്റെ മറവില്‍ അലോപ്പതി ചികിത്സനല്കിയിരുന്നത്. ആയുര്‍വ്വേദ, ഹോമിയോ, നാട്ടുമരുന്നു ചികിത്സകളും ഇയാള്‍ നടത്തിയിരുന്നതായി പോലീസ് പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: