കണ്ണൂര്‍: മലയാളചലച്ചിത്രഗാനവീഥിയില് ഉറച്ച ചുവടുമായി അല്‍ക അജിത്ത്. ജോണ്സണ് എസ്താപ്പന്‍ സംവിധാനം ചെയ്ത ഈ മാസം 21ന് റിലീസ് ചെയ്ത ദഫേതാര് സിനിമയില്‍ ഇളയരാജയുടെ സംഗീതസംവിധാനത്തില്‍ ഗാനം ആലപിക്കാന്‍ സാധിച്ചതിലൂടെ തന്റെ ചിരകാലാഭിലാഷമാണ് പൂര്‍ത്തിയായതെന്ന് അല്‍ക വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. റഫീക്ക് അഹമ്മദിന്റെ ഓരില ഈരില ആലിലാടുവാന് എന്ന വരിയില്‍ തുടങ്ങുന്ന പാട്ടാണ് ചിത്രത്തില്‍ അല്‍ക ആലപിച്ചത്. ഗാനം കേട്ട് ഇളയരാജ സാറിന്റെ അടുത്ത തമിഴ് സിനിമയില്‍ പാടുവാനുള്ള അവസരവും അല്‍കക്ക് ലഭിച്ചിട്ടുണ്ടെന്ന് പിതാവ് എം.പി.അജിത്ത് കുമാര്‍ പറഞ്ഞു. രണ്ടരവയസ്സുമുതല്‍ പല വേദികളിലായി ആലപിക്കുവാന്‍ തുടങ്ങിയ അല്‍ക തമിഴ്, മലയാളം സിനിമകളിലായി 35 ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. ഇപ്പോള്‍ മദ്രാസ് യൂണിവേഴ്സിറ്റി ബിഎ മ്യൂസിക് ചെയ്യുകയാണ് അല്‍ക. വാര്‍ത്താസമ്മേളനത്തില്‍ ടി.വി.ജയറാമും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: