കുമളി: കച്ചവടത്തിനായി തമിഴ്നാട്ടില്‍ നിന്ന് കടത്തിക്കൊണ്ടുവന്ന കഞ്ചാവുമായി കുമളി സ്വദേശിയെ എക്സൈസ് സംഘം അതിര്‍ത്തി ചെക്ക്പോസ്റ്റില്‍ പിടികൂടി. കുമളി ഒന്നാം മൈല്‍ സ്വദേശി പത്താലപുരക്കല് സാംകുട്ടി (36) ആണ് 750 ഗ്രാം കഞ്ചാവുമായി അറസ്റ്റിലായത്. കെ എല്‍ 01 യൂ 8700 എന്ന മാരുതി കാറില്‍ ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ഇയാള്‍ മൊത്ത വ്യാപാരികളുടെ ഏജന്റ് ആയി പ്രവര്‍ത്തിക്കുന്ന ആളാണോ എന്ന് സംശയിക്കുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: