കണ്ണൂര്‍: ഗാന്ധിയന്‍ വിചാരവീഥിയുടെ ആഭിമുഖ്യത്തില്‍ കണ്ണൂരില്‍ നാളെ സമാധാന സന്ദേശ യാത്ര നടത്തും. രാവിലെ 9ന് കണ്ണൂര്‍ പഴയ ബസ്സ്റ്റാന്റ് പരിസരത്ത് പ്രമുഖ ഗാന്ധിയന്‍ അബ്ദുറഹിമാന് സന്ദേശ യാത്ര ഉദ്ഘാടനം ചെയ്യും. ഗാന്ധഇയന് വിചാരവീഥി പ്രസിഡണ്ട് യു.കെ.ദാമോദരന്‍ അധ്യക്ഷത വഹിക്കും. ഉച്ചക്ക് 12ന് തലശ്ശേരി പഴയ ബസ് സ്റ്റാന്റ് പരിസരം, ഉച്ചകഴിഞ്ഞ് 2ന് വടക ബസ്സ്റ്റാന്റ് പരിസരം, 3.30ന് കൊയിലാണ്ടി ബസ്സ്റ്റാന്റ് പരിസരം എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം വൈകിട്ട് 5.30ന് കോഴിക്കോട് കിഡ്സന്‍ കോര്‍ണറിന് സമീപം സമാപിക്കും.
പരിപാടിയില്‍ വിചാരവീഥി ഭാരവാഹികളായ കെ.കരുണാകരന് നായര്‍, പി.ബാലകൃഷ്ണന്, ബി.കെ.തിരുവോത്ത്, യു.കെ.കുമാരന്, സി.കൃഷണന് മൂസത്, ഇ.കെ.ഗോപാലകൃഷ്ണന്, ബേപ്പൂര്‍ രാധാകൃഷ്ണന്, സ്വാമിമാസ്റ്റര് തുടങ്ങി പ്രമുഖര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: