പയ്യാവൂര്‍: ചെമ്പേരി ദേശീയ വായനശാലയുടെ ആദ്യകാല പ്രവര്‍ത്തകനും ഭരണ സമിതി അംഗവുമായിരുന്ന ഡോ.പി.ടി.വര്‍ക്കി ആന്റ് അന്നമ്മ വര്‍ക്കി എന്നിവരുടെ സ്മരണാര്‍ത്ഥം കണ്ണൂര്‍ ജില്ലയിലെ വിവിധ സ്കൂളുകളിലെ ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചു കൊണ്ട് നടക്കുന്ന ആറാമത് ജില്ലാതല പ്രസംഗ മത്സരം 30 ന് ഞായറാഴ്ച രണ്ടിന് ചെമ്പേരിദേശീയ വായനശാലയില്‍ നടക്കും. സ്വഭാവ രൂപീകരണത്തില്‍ വായനയുടെ സ്വാധീനം എന്ന വിഷയത്തില്‍ അഞ്ച് മിനിറ്റാണ് പ്രസംഗ സമയം.ഒരു സ്കൂളില്‍ നിന്നും 3 വിദ്യാര്‍ത്ഥികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാമെന്നും വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കുമെന്നും സംഘാടകര്‍ അറിയിച്ചു. ഫോണ്‍: 9447482471, 9447395885, 9656824815.
പ്രതികരിക്കാൻ ഇവിടെ എഴുതുക: