ആലക്കോട്: പ്രധാനമന്ത്രിയുടെ സ്ത്രീസുരക്ഷാക്ഷേമ കുക്കിങ്ങ് ഗ്യാസ് വിതരണ പദ്ധതിയുടെ പഞ്ചായത്ത്തല ഉദ്ഘാടനം ബിജെപി ഇരിക്കൂര്‍ മണ്ഡലം വൈസ് പ്രസിഡണ്ട് കെ.എസ്.തുളസീധരന്‍ ആലക്കോട് ഉദ്ഘാടനം ചെയ്തു. ഉദയഗിരി പഞ്ചായത്തിലെ 28 എപിഎല്‍ കുടുംബങ്ങളിലെ വീട്ടമ്മമാര്‍ക്കാണ് ആദ്യഘട്ടം കണക്ഷന് നല്‍കിയത്. ആലക്കോട്ടെ ആദിത്യാ ഇന്ത്യന്‍സ് സര്‍വ്വീസസാണ് വിതരണം നടത്തുന്നത്. കണക്ഷന്റെ രേഖകള്‍, ഗ്യാസ് കുറ്റി, സ്റ്റൗ എന്നിവ ഉദയഗിരി താളിപ്പാറയിലെ കാട്ടുമറ്റത്തില്‍ പ്രിയക്ക് കൈമാറിയാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് പി.സി.ജയലാല്‍ അധ്യക്ഷത വഹിച്ചു. സി.ജി.ഗോപന് സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: