മയ്യഴി: കേരള കാര്‍ട്ടൂണ്‍ അക്കാദമി സംഘടിപ്പിക്കുന്ന ത്രിദിന സഹവാസക്യാമ്പിന്റെ അനുബന്ധപരിപാടിയായ ക്ലാസിക് കാര്‍ട്ടൂണ്‍ സിനിമകള്‍ ഉള്‍പ്പെടുത്തിയ ചലചിത്ര മേള ഇന്ന് മാഹി.ഗവ.മിഡില്‍ സ്കൂളില്‍ ആരംഭിക്കും.
വാള്‍ട്ട് ഡിസ്നിയുടെ വെളളവാലുകാരന് മാന്‍ പ്രധാന കഥാപാത്രമായ ബാംബിയാണ് ഉദ്ഘാടന ചിത്രം. ഡ്രീവര്ക്സ് ആനിമേഷന്‍ സ്റ്റുഡിയോടുടെ സ്പിരിറ്റ്-സ്റ്റാലിന് ഓഫ് ദി സിമ്രാന് അടക്കമുള്ള മാറ്റ്ക്ലാസിക് ആനിമേഷന്‍ സിനിമകളും പ്രദര്‍ശിപ്പിക്കും.
കുട്ടികളുടെ ചലചിത്ര സംവാദവും അസ്വാദനരചനാ മത്സരവും മേളയുടെ ഭാഗമായി നടക്കും. ഫിലിം സൊസൈറ്റി പ്രവര്‍ത്തകനും മാഹി കോളേജ് മലയാള വിഭാഗം തലവനുമായ ഡോ.മഹേഷ് മംഗലാട്ട് രാവിലെ 10ന് കാര്‍ട്ടൂണ്‍ ചലചിത്രമേള ഉദ്ഘാടനം ചെയ്യും. കാര്‍ട്ടൂണ്‍ അക്കാദമി അംഗം കെകെ.സുരേഷ് മേളക്ക് നേതൃത്വം നല്‍കും.
മാഹി മേഖലയിലെ അമ്പതിലധികം വിദ്യാര്‍ത്ഥി പ്രതിഭകള്‍ പങ്കെടുക്കുന്ന കാര്‍ട്ടൂണ്‍ 2016 സഹവാസ ക്യാമ്പ് 28ന് ഡോ.വി.രാമചന്ദ്രന് എംഎല്‍എ ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: