പൊന്‍കുന്നം: പശുവിനെ പ്രകൃതിവിരുദ്ധ പീഡനം നടത്തിയതിന് ചിറക്കടവ് സ്വദേശിയെ പൊന്‍കുന്നം പോലീസ് അറസ്റ്റ് ചെയ്തു. പശുവിന്റെ ഉടമ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണിത്.
തൊഴുത്തില്‍ കെട്ടുന്ന പശുവിനെ രാവിലെ സ്ഥിരമായി മാറ്റിക്കെട്ടിയതായി കാണപ്പെട്ടു. ഇത് വീട്ടുകാരില്‍ സംശയമുണര്‍ത്തി. സംഭവം കണ്ടെത്താന്‍ ഉടമ തൊഴുത്തി ല്‍ രഹസ്യമായി ക്യാമറ സ്ഥാപിച്ചു. ഇങ്ങനെയാണ് പ്രതിയുടെ കള്ളക്കളി വെളിച്ചത്തുകൊണ്ടു വന്നത്.
തുടര്‍ന്ന് ഉടമ ക്യാമറയിലെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പൊന്‍കുന്നം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതോടെയാണ് പ്രതി കുടുങ്ങിയത്.
ഐപിസി സെക്ഷന്‍ 377 പ്രകാരം പ്രകൃതി വിരുദ്ധ പീഡനത്തിന് ഇയാള്‍ക്കെതിരെ പോലീസ് കേസ് എടുത്തു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: