കോട്ടയം: അപകട ഭീഷണി ഉയര്‍ത്തി ടാര്‍ മിക്സിംഗ് യന്ത്രം വഴിയരികില്‍. കോട്ടയം ടൗണില്‍ ചാലുകുന്ന് ജംഗ്ഷന് സമീപമാണ് ടാര്‍ മിക്സിംഗ് യന്ത്രം ഉപേക്ഷിക്കപ്പെട്ട നിലയില്‍ മാസങ്ങളായി കിടക്കുന്നത്. തിരക്കേറിയ വഴിയില്‍ അശ്രദ്ധമായിക്കിടക്കുന്ന യന്ത്രം ജനങ്ങള്‍ക്ക് അപകടഭീഷണി ഉയര്‍ത്തുകയാണ്.
കോട്ടയത്തുനിന്നും കുമരകം, മെഡിക്കല്‍ കോളേജ് ഭാഗങ്ങളിലേക്ക് നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന വഴിയാണിത്. ഈ യന്ത്രം കിടക്കുന്നതിന് സമീപത്ത് തന്നെയാണ് ആളുകള്‍ ബസ് കാത്തുനില്ക്കുന്നതും. യന്ത്രം റോഡില്‍ കിടക്കുന്നത് മൂലം ദൂരെനിന്ന് വരുന്ന യാത്രാബസുകള്‍ യാത്രക്കാര്‍ക്ക് കാണുവാന്‍ സാധിക്കുന്നില്ല. രാത്രി കാലങ്ങളില്‍ ഇത് വഴി സഞ്ചരിക്കുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് യന്ത്രം ഇവിടെക്കിടക്കുന്നത് ശ്രദ്ധയില്‍ പെടാറില്ല.
മറ്റു വാഹനങ്ങള്‍ റോഡരികില്‍ പാര്‍ക്ക് ചെയ്യുമ്പോള്‍ പ്രതികരിക്കാറുള്ള ട്രാഫിക് പോലീസ് ഈ യന്ത്രം മാസങ്ങളായി ഇവിടെ പാര്‍ക്ക് ചെയ്യന്നതിന് എതിരെ നടപടികളൊന്നും എടുക്കുന്നില്ലായെന്നാണ് നാട്ടുകാര്‍ പറയുന്നത്. ജനങ്ങളുടെയും വാഹനയാത്രക്കാരുടെയും പേടി സ്വപ്നമായി മാറിയിരിക്കുന്ന ഈ ടാറിംഗ് യന്ത്രം അടിയന്തിരമായി ഇവിടെനിന്നും മാറ്റണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: