കുറിച്ചി: ഇത്തിത്താനം കല്ലുകടവില്‍ പുതുശ്ശേരില്‍ മോഹനന്റെ കുടുംബത്തില്‍ സിപിഎമ്മുകാര്‍ നടത്തിയ അക്രമത്തില്‍ ബിജെപി കുറിച്ചി പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു.
കഴിഞ്ഞ ദിവസം സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിലാണ് വീട്ടില്‍ അതിക്രമിച്ചു കയറി സ്ത്രീകളടക്കമുള്ളവരെ മര്‍ദ്ദിക്കുകയും വീട് തല്ലിപ്പൊളിക്കുകയും ചെയ്തത്. അക്രമികള്‍ക്കെതിരെ നടപടികളൊന്നും കൈക്കൊള്ളാത്ത പൊലീസ് നിലപാടില്‍ പ്രതിഷേധിച്ച് മലകുന്നത്ത് നിന്നാരംഭിച്ച പ്രകടനം കല്ലുകടവില്‍ സമാപിച്ചു.തുടര്‍ന്ന് പ്രതിഷേധയോഗം ബിജെപി സംസ്ഥാന സമിതിയംഗം കെ.ജി. രാജ്മോഹന്‍ ഉദ്ഘാടനം ചെയ്തു. കുറിച്ചി പഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞുമോന് ഉതിക്കല്‍ അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ ജനറല്‍ സെക്രട്ടറി കെ. പി. സുരേഷ്, മണ്ഡലം ജനറല്‍ സെക്രട്ടറി ബി ആര് മഞ്ജീഷ്, ബിഡിജെഎസ് മണ്ഡലം വൈസ് പ്രസിഡന്റ് ഗംഗാധരന്, ബിജെപി സെക്രട്ടറി കെ.കെ. ഉദയകുമാര്‍, വി. രതീഷ് കുമാര്‍, ഗ്രാമ പഞ്ചായത്തംഗം വത്സലാ മോഹന്‍, ആര്‍എസ്എസ് താലൂക്ക് ബൗദ്ധിക്ക് പ്രമുഖ് എസ്. ശ്രീജിത്ത്, അമ്പിളി വിനോദ്, ദീപ, ലതാ ഓമനക്കുട്ടന്, കെ. എന്‍. മധുക്കുട്ടന്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: