ആപ്പാഞ്ചിറ: വൈക്കം റോഡ് റെയില്‍വേ സ്റ്റേഷനില്‍ വൈക്കത്തടഷ്ടമി, ശബരിമല തീര്‍ത്ഥാടനം, ഭരണങ്ങാനം അല്‍ഫോന്‍സാമ്മ തീര്‍ത്ഥാടനം എന്നിവ പരിഗണിച്ച് വഞ്ചിനാട് എക്സ്പ്രസ്, വേണാട് എക്സ്പ്രസ്, മലബാര്‍ എക്സ്പ്രസ്, ചെന്നൈ മെയില്‍, ഐലന്റ് എക്സ്പ്രസ്, മുംബൈ-കന്യാകുമാരി എക്സ്പ്രസ്, ജനശതാബ്ദി എക്സ്പ്രസ, രാജ്യറാണി എക്സ്പ്രസ് എന്നീ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന് ആപ്പാഞ്ചിറ പൗരസമിതി ആവശ്യപ്പെട്ടു. പ്രസിഡന്റ് ആപ്പാഞ്ചിറ പൊന്നപ്പന് അദ്ധ്യക്ഷത വഹിച്ചു. സാബു മത്തായി, പി.ബി.ചന്ദദ്രബോസ് ഭാവന,ബെന്നി മൈലംവലി, പുഷ്പാംഗദന് തോപ്പില്‍, രതീഷ് കടുവാക്കുഴി, രവീന്ദ്രന് ദ്വാരക, ജോസഫ് തോപ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: