കാരിക്കോട്: കേന്ദ്രസര്‍ക്കാരിന്റെ മിനിസ്ട്രി ഓഫ് കള്‍ച്ചറല്‍ വിഭാഗവും ഭാരതീയ വിദ്യാനികേതനും നടത്തുന്ന ഏകദിന സയന്‍സ് ശില്പശാല കാരിക്കോട് ശ്രീസരസ്വതി വിദ്യാമന്ദിര്‍ സീനിയര്‍ സെക്കണ്ടറി സ്കൂളില്‍ 28ന് നടക്കും. കുട്ടികളിലെ ശാസ്ത്ര അവബോധവും അറിവും വര്‍ദ്ധിപ്പിക്കുന്നതിലേക്കായി നടത്തുന്ന ശില്‍പ്പശാലയില്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍, ശാസ്ത്ര എക്സിബിഷന്, ക്വിസ് മത്സരങ്ങള്‍, ടെലസ്കോപ്പ്, എല്‍ഇഡി ബള്‍ബ് നിര്‍മ്മാണം, വിവിധ എന്‍ജിനീയറിംഗ് കോളേജുകളുടെ പ്രദര്‍ശന സ്റ്റാളുകള്‍ എന്നിവ ഉണ്ടാകും. രാവിലെ 9.30ന് ഇഗ്നോ മുന്‍ വിസി ഡോ. വി.എന്‍. രാജശേഖരപിള്ള ഉദ്ഘാടനം ചെയ്യും. പ്രദര്‍ശനം കാണുവാന്‍ കുട്ടികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സൗകര്യമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: