ചങ്ങനാശ്ശേരി: മുപ്പത്തിയേഴാമത് മന്നംട്രോഫി കലാകായികമേള നവംബര്‍ 12, 13, 14, 15 തിയതികളില്‍ പെരുന്നയില്‍ നടക്കും. മേളയുടെ ഭാഗമായി നടന്ന ഗെയിംസ് മത്സരങ്ങളില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ പെരുന്ന ബോയ്സ് ഹൈസ്കൂള്‍ 45 പോയിന്റോടെയും ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ ചാത്തന്നൂര്‍ സ്കൂള്‍ 28പോയിന്റും നേടി ജേതാക്കളായി. ഹൈസ്കൂള്‍ വിഭാഗത്തില്‍ കല്ലറയും (25പോയിന്റ്), നീറമണ്കരയും (23പോയിന്റ്) രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ കല്ലറ, കോട്ടയം, പെരുന്ന സ്കൂളുകള്‍ 25പോയിന്റ് നേടി രണ്ടാംസ്ഥാനം പങ്കിട്ടു.10 പോയിന്റോടെ പെരുന്ന എന്‍എസ്എസ് വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: