കൊച്ചി: എല്‍എല്‍ബി പ്രവേശനത്തിന് ഉയര്‍ന്ന പ്രായപരിധി നിശ്ചയിച്ച ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. പഞ്ചവത്സര എല്‍എല്‍ബിക്ക് അപേക്ഷിക്കാനുള്ള ഉയര്‍ന്ന പ്രായപരിധി 20 വയസും ത്രിവത്സര എല്‍എല്‍ബിക്കുള്ള ഉയര്‍ന്ന പ്രായപരിധി 30 വയസുമായി നിശ്ചയിച്ചതിനെതിരെ എളമക്കര സ്വദേശി ഗണേഷ് ഭട്ട് ഉള്‍പ്പെടയുള്ളവര്‍ നല്കിയ ഒരു കൂട്ടം ഹര്‍ജികളിലാണ് സ്റ്റേ.
പഞ്ചവത്സര എല്‍എല്‍ബി പ്രവേശന പരീക്ഷയില്‍ ഗണേഷ് ഭട്ട് 107ാം റാങ്ക് നേടിയിരുന്നു. ഹര്‍ജിക്കാരില്‍ പലരും മികച്ച റാങ്ക് നേടി പ്രവേശനം ഉറപ്പാക്കി. എന്നാല്‍, കഴിഞ്ഞ സെപ്തംബര്‍ 17ന് പഞ്ചവത്സര എല്‍എല്‍ബി പ്രവശനത്തിനുള്ള ഉയര്‍ന്ന പ്രായപരിധി 20 വയസാക്കി ബാര്‍ കൗണ്‍സല്‍ സര്‍ക്കുലര്‍ ഇറക്കി. ഇതോടെ ഹര്‍ജിക്കാര്‍ക്ക് പ്രവേശനം നിഷേധിക്കപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: