പത്തനംതിട്ട: ഡീസല്‍ ക്ഷാമം, ശബരിമലയില്‍ അരവണ നിര്‍മ്മാണം നിര്‍ത്തി. രണ്ടു ദിവസമായി തുടരുന്ന ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് സമരമാണ് കാരണം.
ഡീസല്‍ ഉപയോഗിച്ചാണ് ഇപ്പോള്‍ സന്നിധാനത്ത് അരവണ പ്ലാന്റ് പ്രവര്‍ത്തിക്കുന്നത്. മുപ്പത്തിമൂവായിരം ലിറ്റര്‍ ഡീസല്‍ സംഭരിച്ചുവെക്കാനുള്ള സൗകര്യമാണുള്ളത്. കരുതല്‍ ശേഖരവും തീര്‍ന്നു.
മണ്ഡലക്കാലം ആരംഭിക്കും മുന്‍പ് അരവണകരുതല് ശേഖരം 50 ലക്ഷത്തോളമാക്കാനാണ് ഈ മാസം പകുതിയോടെ ഉത്പാദനം ആരംഭിച്ചത്. ദിനംപ്രതി രണ്ട് ലക്ഷം ടിന് അരവണ ഉത്പാദിപ്പിച്ചിരുന്നു. തുലാമാസ പൂജകള്‍ക്ക് നട തുറന്നിരുന്ന സമയത്തെ വില്‍പ്പനയ്ക്ക് ശേഷം ഇപ്പോള്‍ പത്തു ലക്ഷത്തോളം ടിന് അരവണയാണ് കരുതല്‍ ശേഖരമുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: