തിരുവനന്തപുരം: ഭക്ഷ്യഭദ്രതാനിയമം നടപ്പാക്കാന്‍ ഇരു മുന്നണികളും കാണിച്ച അലംഭാവമാണ് സാധാരണക്കാര്‍ക്ക് ഇപ്പോഴുണ്ടായ ദുരിതത്തിന് കാരണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. സമയ ബന്ധിതമായി നിയമം നടപ്പാക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ആവര്‍ത്തിച്ചുള്ള നിര്‍ദ്ദേശം അനുസരിക്കാത്ത സംസ്ഥാനങ്ങള്‍ കേരളവും തമിഴ്നാടും മാത്രമാണ്. സ്വന്തം വീഴ്ച മറയ്ക്കാന്‍ സര്‍ക്കാര്‍ ഇപ്പോള്‍ കേന്ദ്രത്തെ കുറ്റപ്പെടുത്തുകയാണ്. ഈ നിലപാട് അപഹാസ്യമാണ്. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നത്. കാര്യങ്ങള്‍ സത്യസന്ധമായി വിശദീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും കുമ്മനം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: