കൊച്ചി: മുഖ്യമന്ത്രിയുടെ പേര് പറഞ്ഞ് വനിതാസംരഭകയെ ഭീഷണിപ്പെടുത്തി തട്ടിയെടുത്ത ആഢംബര കാറും വാച്ചും പോലീസ് പിടിച്ചെടുത്തു. കൊച്ചിയിലെ സംരംഭക സാന്ദ്രാ തോമസിന്റെ രണ്ടര കോടിയുടെ ജാഗ്വര്‍ കാറും രണ്ട് ലക്ഷത്തോളം രൂപയുടെ റാഡോ വച്ചുമാണ് തൃശൂര്‍ വലപ്പാട് നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തത്. കേസില്‍ പടിയിലായ തൃശൂര്‍ വലപ്പാട് കാഞ്ഞിരപ്പറമ്പ് ജോഷിയുടെ സഹോദരന് പ്രതാപന്റെ വീട്ടില്‍ നിന്നാണ് കാറും വാച്ചും സിഐ സിബി ടോമിന്റെ നേതൃത്വത്തില്‍ കണ്ടെടുത്തത്. ഇവ ബുധനാഴ്ച എറണാകുളം കോടതിയില്‍ ഹാജരാക്കും. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഏഴംഗ സംഘം പൊലീസിന്റെ പിടിയിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: