പുനലൂര്‍: താലൂക്കാശുപത്രിയിലെ സാന്ത്വനസംഗീതം പരിപാടി ശ്രദ്ധേയമാകുന്നു. രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും പരിപാടി ആസ്വാദ്യകരമായി മാറിയിരിക്കുകയാണ്. താലൂക്കാശുപത്രിയുടെ നടുത്തളത്തില്‍ ആശുപത്രി ജീവനക്കാരുടെ വാഹനപാര്‍ക്കിംഗ് സെന്ററിന് സമീപത്തായി പ്രത്യേകമായി തയ്യാറാക്കിയ പ്ലാറ്റ്ഫോമിലാണ് പരിപാടി അരങ്ങേറുന്നത്. നിരവധി കലാകാരന്മാരും കലാകാരികളും ഇതിനോടകം തങ്ങളുടെ കലാവിരുന്നുകള്‍ ഇവിടെ അവതരിപ്പിച്ചുകഴിഞ്ഞു. ശ്രവണസുന്ദരമായ ഗാനങ്ങള്‍ ആസ്വദിച്ച് രോഗികളും കൂട്ടിരിപ്പുകാരുമെല്ലാം വേദനകള്‍ മറക്കുന്നു. തങ്ങള്‍ ആശുപത്രികിടക്കിയാലാണെന്ന ചിന്ത പോലും രോഗികള്‍ മറക്കുകയാണ്. കണ്ണീരൊപ്പാന്‍ കലാകാരന്മാര് സേവകരായി ഇവിടെ എത്തുമ്പോള്‍ മനസ്സിനും ശരീരത്തിലും പുതിയ ഉണര്‍വ് ലഭിക്കുന്നുണ്ടെന്നും രോഗികളും കൂട്ടിരിപ്പുകാരും പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: