കുന്നത്തൂര്‍: ജോലി ചെയ്തുകൊണ്ടിരിക്കെ തൊഴിലുറപ്പ് തൊഴിലാളിക്ക് തെരുവ്നായയുടെ ആക്രമണത്തില്‍ പരിക്കേറ്റു. ശാസ്താംകോട്ട ഷീജഭവനത്തില് രാജേന്ദ്രന്‍പിള്ള (57)ക്കാണ് തെരുവ്നായയുടെ കടിയേറ്റത്. ഇന്നലെ രാവിലെ പതിനൊന്നു മണിയോടെ ശാസ്താംകോട്ട തടാകകരയില്‍ ജോലി ചെയ്ത് നില്‍ക്കുമ്പോഴാണ് നായയുടെ ആക്രമണം ഉണ്ടായത്.കാലിനാണ് കടിയേറ്റത്. നായ ഇദ്ദേഹത്തെ കടിച്ചുവീഴ്ത്തി. ഹൃദ്രോഗി കുടിയായ ഇദ്ദേഹത്തെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: