ന്യൂദല്‍ഹി: വ്യോമസേനാ വിംഗ് കമാന്‍ഡറെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഹരിയാനയിലെ സിസ്ര എയര്‍ബേസിലാണ് വിംഗ് കമാഡര്‍ ആര്.കെ.തിവാരിയുടെ മൃതദേഹം കണ്ടെത്തിയത്.
തിവാരിയുടെ നെറ്റിയില്‍ വെടിയേറ്റ പാടുണ്ട്. സിസ്ര എയര്‍ബേസില്‍ സുരക്ഷയുടെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനാണ് മരിച്ചത്. ഇദ്ദേഹം ജീവനൊടുക്കിയതാണെന്നാണ് പ്രഥമിക നിഗമനം. പോലീസ് കേസെടുത്തശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: