പാനൂര്‍: പാനൂര്‍ ഉപജില്ലാ ശാസ്ത്രഗണിതശാസ്ത്ര, സാമൂഹികശാസ്ത്ര, പ്രവൃത്തി പരിചയ,ഐടി മേള സമാപിച്ചു. പാനൂര്‍ പി.ആര്.എം ഹയര്‍സെക്കണ്ടറി സ്ക്കൂളില്‍ നടന്ന പരിപാടി തലശേരി ഡിവൈഎസ്പി പ്രിന്‍സ്എബ്രഹാം ഉദ്ഘാടനം ചെയ്തു. എഇഒ സികെ.സുനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. എല്‍.പി വിഭാഗത്തില്‍ കൂരാറ എല്‍പി ഒന്നാംസ്ഥാനം നേടി.കൊളവല്ലൂര്‍ എല്‍പി രണ്ടും ഇരഞ്ഞിക്കുളങ്ങര എല്‍പി മൂന്നും സ്ഥാനം നേടി.
യുപി വിഭാഗത്തില്‍ ചെണ്ടയാട് സരസ്വതീ വിജയം ഒന്നാംസ്ഥാനവും ഈസ്റ്റ് വളള്യായി യുപി രണ്ടാംസ്ഥാനവും നേടി. പാനൂര്‍ യുപി മൂന്നാം സ്ഥാനം കരസ്ഥമാക്കി.
ഹൈസ്ക്കൂള് വിഭാഗത്തില്‍ മൊകേരി രാജീവ്ഗാന്ധി ഹയര്‍ സെക്കണ്ടറി ഒന്നാം സ്ഥാനം കരസ്ഥമാക്കി. കെകെവിഎം പാനൂര്‍ രണ്ടാം സ്ഥാനവും കൊളവല്ലൂര്‍ പിആര്‍എം മൂന്നാംസ്ഥാനവും നേടി. സമാപന സമ്മേളനം നഗരസഭാ വൈസ്ചെയര്‍മാന്‍ എം.കെ.പത്മനാഭന് ഉദ്ഘാടനം ചെയ്തു. സികെ.സുനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. പി.കെ.പ്രവീണ്‍, കെ.കെ.ദിനേശന്, പി.കുമാരന്, വി,പി.നാണു, റഹ്ന ഖാദര്‍, പി.വി.സുജാതന്‍, കെ.പി.സഞ്ജീവ്കുമാര്‍, പി.ശ്രീനിവാസന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: