തളിപ്പറമ്പ്: തൃച്ചംബരം പൂക്കോത്ത് നടയിലെ ലോഡ്ജില്‍ നിന്നും പണം തട്ടിയെടുത്ത കേസിലെ പ്രതിയെ കൂടുതല്‍ ചോദ്യംചെയ്യാനായി പോലീസ് കസ്റ്റഡിയില്‍ വാങ്ങി. കഴിഞ്ഞദിവസം തളിപ്പറമ്പ് കോടതിയില്‍ കീഴടങ്ങിയ മണക്കടവിലെ ജോണി ആന്റണിയെയാണ് പോലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. 2014 ഒക്ടോബര്‍ 10 നായിരുന്നു കേസിനാസ്പദമായ സംഭവം. റോയല്‍ ലോഡ്ജില്‍ മുറിയെടുത്ത് താമസിച്ച എറണാകുളം സ്വദേശിയുടെ 2,34,000 രൂപയാണ് മോഷ്ടിച്ചത്. കേസിലെ മറ്റു പ്രതികളായ ആലക്കോട് മൊറാനിയിലെ മാളിയേക്കല്‍ ഷാജി, ഇഖ്ബാല്‍ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: