വളപട്ടണം: വളപട്ടണം പാലത്തിലൂടെ അധികൃതര്‍ ഏര്‍പ്പെടുത്തിയ ഗതാഗത നിയന്ത്രണം പിന്‍വലിച്ചു. പാലം ബലപ്പെടുത്തുന്നതിന്റെ ഭാഗമായി കഴിഞ്ഞ സെപ്തംബര്‍ 30 നാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ബസ്സുകള്‍ ഒഴികെയുള്ള നാലുചക്ര വാഹനങ്ങള്‍ക്കും ഭാരവാഹനങ്ങള്‍ക്കും മറ്റും പാലം റോഡിലൂടെ കടന്നുപോകാന്‍ അനുമതി നിഷേധിച്ചിരുന്നു. പാലത്തിന്റെ ഗാര്‍ഡുകളുടെ ബലം കൂട്ടല്‍ പ്രവൃത്തി കഴിഞ്ഞദിവസം പൂര്‍ത്തിയായിരുന്നു. ഇനി ടാറിങ്ങ് പ്രവൃത്തിയാണ് നടത്തേണ്ടത്. 16 എക്സാന്ഷന് ജോയന്റുകള് പൊളിച്ചുമാറ്റി പുതിയവ നിര്‍മ്മിച്ചു. നേരത്തെ ചെമ്പിന്റെ ജോയന്റുകളായിരുന്നു ഉണ്ടായിരുന്നത്. പകരം ഇപ്പോള്‍ സ്റ്റീല്‍ ജോയന്റുകളാണ് ഉപയോഗിച്ചിട്ടുള്ളത്. ഇത് കൂടുതല്‍ ബലമുള്ളതും ഈട് നില്‍ക്കുന്നതുമാണ്. 4.03 കോടി രൂപയുടെ അറ്റകുറ്റപ്പണികളാണ് പാലത്തില്‍ നടത്തിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: