കണ്ണൂര്‍: വനാവകാശ നിയമത്തിന് സമാനമായി കടലവകാശ നിയമനിര്‍മ്മാണം നടത്തണമെന്ന ആവശ്യമുന്നയിച്ച് സംസ്ഥാനവ്യാപകമായി പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ നടത്തിയ കടല്‍ ഹര്‍ത്താല്‍ കണ്ണൂര്‍ മേഖലയില്‍ പൂര്‍ണ്ണം. രാവിലെ 6 മണി മുതല്‍ വൈകുന്നേരം 6 വരെയായിരുന്നു ഹര്‍ത്താല്‍. പരമ്പരാഗത മത്സ്യത്തൊഴിലാളി ഫെഡറേഷനും പരമ്പരാഗ മത്സ്യത്തൊഴിലാളി സമിതിയും സംയുക്തമായാണ് കടല്‍ ഹര്‍ത്താല്‍ നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: