കണ്ണൂര്‍: തുലാപ്പത്തിനോടനുബന്ധിച്ച് ജില്ലയിലെ വിവിധ ക്ഷേത്രങ്ങളില്‍ പരിപാടികള്‍ നടന്നു. കണ്ണൂര്‍ കനകത്തൂര്‍ ശ്രീ കൂര്മ്പക്കാവില് ഇന്നലെ ഭക്തജനങ്ങള്‍ സൂര്യഭഗവാനെ സാക്ഷിനിര്‍ത്തി പൊങ്കാലസമര്‍പ്പിച്ചു. കൊളച്ചേരി ചാത്തമ്പള്ളിക്കാവില്‍ ഇന്നലെ കളിയാട്ട തിരുമുടി തെളിഞ്ഞു വിഷകണ്ഠന്‍ അടക്കമുള്ള തെയ്യക്കോലങ്ങള്‍ കാണാന്‍ ഒട്ടേറെ ഭക്തജനങ്ങളെത്തിച്ചേര്ന്നു. തുലാപ്പത്ത് മുതല്‍ ഇടവപ്പാതി കാലയളവിലാണ് ഉത്തരമലബാറില്‍ തെയ്യാട്ടക്കാലം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: