ചിന്തകള്‍ മേഘങ്ങളെപ്പൊലെ ആകാശത്തില്‍ ആലഞ്ഞുതിരിഞ്ഞു കൊണ്ടിരിക്കുകയാണ്. അവയ്ക്ക് ഒരിടത്തും തന്നെ വേരുകളില്ല. അവ ആകാശത്തിന്റെതല്ല, അവ ആകശാത്തില്‍ ചുറ്റിത്തിരിഞ്ഞുകൊണ്ടിരിക്കുക മാത്രമാണ്. അവ വരികയും അവ പോവുകയും ചെയ്യും. എന്നാല്‍ ആകാശം അസ്പൃശ്യമായി, സ്വാധീനിക്കപ്പെടാത്തതായി നിലനില്ക്കുന്നു.
നിങ്ങളുടെ ശരീരം ചര്‍മ്മത്തിന്റെ ചുമരുകള്‍ മാത്രമാണ് എന്നും, ഉള്ളില്‍ ആരും തന്നെയില്ല എന്നും സങ്കല്‍പ്പിക്കുക. ചിന്തകള്‍ അപ്പോഴും തുടര്‍ന്നുകൊണ്ടേയിരിക്കും. പഴയശീലം കാരണമായി, പഴ ചലനവേഗം കാരണമായി, പഴയ സഹകരണം കാരണമായി ചിന്തകള്‍ വന്നുകൊണ്ടേയിരിക്കും.
എന്നാല്‍ അവ ആകാശത്തില്‍ ചുറ്റിത്തിരിഞ്ഞുകൊണ്ടിരിക്കുന്ന വേരുകളില്ലാത്ത മേഘങ്ങള്‍ മാത്രമാണെന്ന് ചിന്തിക്കുക, അവ നിങ്ങളുടേതല്ല, അവ മറ്റൊരുടേയുമല്ല, അവ തങ്ങളുടേതാണ് എന്ന് പറയുവാന്‍ ആരും തന്നെയവിടെയില്ല- നിങ്ങള്‍ ശൂന്യനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: