കാസര്‍കോട്: പോലീസില്‍ ദേശ വിരുദ്ധ സംഘടനകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന 458 പേരുണ്ടെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ടാണ് സംസ്ഥാന സര്‍ക്കാറിന്റെ കൈവശമുള്ളതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.ഹരിദാസ് പറഞ്ഞു. രഹസ്യാന്വേഷണത്തിലാണ് ഇത് കണ്ടെത്തിയത്.
ഐഎസ് ബന്ധമുള്ള തൃക്കരിപ്പൂര്‍ പീസ് ഇന്റര്‍ നാഷണല്‍ സ്കൂളിലേക്ക് ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാന കേസുകളില്‍ ഉള്‍പ്പെടെ പ്രതികള്‍ വഴുതി പോകുകയാണ്. . ഒരു കാര്യത്തിലും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വ്യക്തതയില്ല. സംസ്ഥാന പോലീസിലുള്ള ഇത്തരക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.
മുസ്ലിം മതത്തിനോ വിഭാഗത്തിനോ അവര്‍ നടത്തുന്ന സ്ഥാപനങ്ങള്ക്കെതിരോയല്ല സമരം. മതസ്വാധീനമുപയോഗിച്ച് രാഷ്ട്ര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്ക്കെതിരാണ്.
ഹിന്ദു ഐക്യവേദി ജില്ലാ വര്‍ക്കിംഗ് പ്രസിഡണ്ട് വാമനാചാര്യ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറിമാരായ രഘുറാം കാളിംങ്കാട്, ടി.ബി.ഷിബിന്‍ തൃക്കരിപ്പൂര്‍, യുവമോര്‍ച്ചാ സംസ്ഥാന സെക്രട്ടറി എ.പി.ഹരീഷ്, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലായുധന്, തൃക്കരിപ്പൂര്‍ മണ്ഡലം പ്രസിഡണ്ട് എം.ഭാസ്കരന്, ജനറല്‍ സെക്രട്ടറി വേങ്ങാട് കുഞ്ഞിരാമന് തുടങ്ങിയവര്‍ പങ്കെടുത്തു. തൃക്കരിപ്പൂര്‍ ബസ്റ്റാന്റില്‍ നിന്നാരംഭിച്ച് പ്രതിഷേധമാര്‍ച്ച് പീസ് സ്കൂള്‍ പരിസരത്ത് പോലീസ് തടഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: