കൊല്ലം: പരവൂര്‍ വെടിക്കെട്ട് ദുരന്തത്തില്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച ധനസഹായം സംസ്ഥാന സര്‍ക്കാര്‍ തടഞ്ഞുവച്ചു. പ്രധാനമന്ത്രിയുടെ ദുരിതാശ്വസ നിധിയില്‍ നിന്നനുവദിച്ച 2.81 കോടി രൂപയാണ് സംസ്ഥാനം വിതരണം ചെയ്യാത്തത്.
കഴിഞ്ഞ 29നാണ് കേന്ദ്രം ഫണ്ട് കൈമാറിയത്. മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് അരലക്ഷവുമാണ് കേന്ദ്രം പ്രഖ്യാപിച്ചിരുന്നത്. കേന്ദ്രസര്‍ക്കാര്‍ പണം അനുവദിച്ചിട്ടില്ലെന്നാണ് സംസ്ഥാന ഉദ്യോഗസ്ഥരുടെ വിശദീ കരണം. തുകഅനുവദിച്ചതിന്റെ രേഖ ജന്മഭൂമിക്ക് ലഭിച്ചു.
പരിക്കേറ്റവരുടെയും മരിച്ചവരുടെയും പട്ടിക ജില്ലാ മെഡിക്കല്‍ ഓഫീസര്‍ മുഖേനയാണ് ജില്ലാ ഭരണകൂടം ശേഖരിച്ചത്. ഇത് സെക്രട്ടറിയേറ്റിലെത്തി. വകുപ്പില്‍ നിന്ന് മറുപടി യൊന്നും ലഭിച്ചിട്ടില്ലെന്ന് കൊല്ലത്തെ ഉദ്യോഗസ്ഥര്‍ പറയുന്നു.
പരവൂര്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇനി സംസ്ഥാനത്ത് ഒരിടത്തും മത്സരക്കമ്പം നടത്താന്‍ അനുമതി നല്‍കരുതെന്ന് കാട്ടി അധികൃതര്‍ക്ക് സര്‍ക്കാര്‍ നോട്ടീസ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: