കരാക്കസ്: വെനസ്വേലയില്‍ പ്രസിഡന്റ് നിക്കോളാസ് മദുറോയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ അനുകൂലികൾ പ്രതിഷേധ പ്രകടനം നടത്തി. ആയിരക്കണക്കിനാളുകളാണ് ബുധനാഴ്ച കരാക്കസിൽ നടന്ന പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്തത്.
വിവിധയിടങ്ങളില്‍ പോലീസും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടിയെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പോലീസിന്റെ ലാത്തിച്ചാർജ്ജിൽ 20 ഓളം പേര്‍ക്കു പരിക്കേറ്റു. ഇതിനു പുറമെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചെന്നു ചൂണ്ടിക്കാട്ടി നിരവധിപ്പേരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്.
പട്ടിണിയിലും തൊഴിലില്ലായ്മയിലും വലയുന്ന വെനസ്വേലയില്‍ പ്രസിഡന്റ് മദൂറോ രാജിവയ്ക്കണമെന്നാവശ്യം ശക്തമാണ്. സമ്പദ് വ്യവസ്ഥയെ തകിടംമറിക്കുന്ന നിലപാടുകളാണ് പ്രസിഡന്റിന്റേതെന്ന് പ്രതിഷേധക്കാര്‍ ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: