ന്യൂദൽഹി: രാജ്യത്തെ 500ഓളം വരുന്ന നഗരങ്ങളിൽ കുടിവെള്ളം സുലഭമാക്കാൻ എല്ലാ സംസ്ഥാനങ്ങളുടെയും ചീഫ് സെക്രട്ടറിമാർക്ക് പ്രധാനമന്ത്രി നിർദ്ദേശം നൽകി. ദൽഹിയിൽ ചേർന്ന പതിനാറാമത് ‘പ്രഗതി’ (പ്രോ ആക്ടീവ് ഗവേൺൻസ് ആൻഡ് ടൈംലി ഇമ്പ്ലിമെന്റേഷൻ) സമ്മേളനത്തിലാണ് അദ്ദേഹം എല്ലാം സംസ്ഥാനങ്ങളിലും തെരത്തെടുത്ത 500 നഗരങ്ങളിൽ കുടിവെള്ള ലഭ്യത സുലഭമാക്കാനുള്ള നടപടി സ്വീകരിക്കാൻ ചീഫ് സെക്രട്ടറിമാർക്ക് നിർദ്ദേശം നൽകിയത്.
‘അടൽ മിഷൻ ഫോർ റെജുവനേഷൻ ആൻഡ് അർബൻ ട്രാൻസ്ഫോർമേഷൻ’ (അമൃത്) പദ്ധതിക്ക് കീഴിൽ നടപ്പിലാക്കാനാണ് നിർദ്ദേശം. കുടിവെള്ളത്തിന് പുറമെ നഗരങ്ങളിലെ കുടിവെള്ള പൈപ്പുകൾ, റോഡുകൾ, അഴുക്കു ചാലുകൾ തുടങ്ങിയവ കൂടുതൽ മികവുറ്റതാക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: