കൊച്ചി: ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജോണ്‍ ഫിലിപ്പ് കീ ഇന്ന് കൊച്ചിയിലെത്തും. വൈകിട്ട് 5.30ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രിയെ േജില്ലാ കളക്ടര്‍ മുഹമ്മദ് സഫിറുള്ള ,സിയാല്‍ മാനേജിംഗ് ഡയറക്ടര്‍ വി.ജെ. കുര്യന് തുടങ്ങിയവര്‍ ചേര്‍ന്ന് ഔദ്യോഗികമായി സ്വീകരിക്കും.
വിമാനത്താവളത്തിലെ പുതിയ അന്താരാഷ്ട്ര ടെര്‍മിനലില്‍ ബാഗേജ് കണ്‍വേയര്‍ ബെല്‍റ്റുകളും എക്സ് റേ യന്ത്രങ്ങളും ന്യൂസിലന്‍ഡ് കമ്പനിയായ ഗ്ലൈഡ് പാത്താണ് ഒരുക്കിയിരിക്കുന്നത്. ജോണ്‍ കീ ഗ്ലൈഡ് പാത്ത് ഒരുക്കിയിരിക്കുന്ന സംവിധാനങ്ങള്‍ പരിശോധിക്കും. ഗ്ലൈഡ് പാത്തിന്റെ ക്ഷണം അനുസരിച്ചാണ് ജോണ്‍ കീ എത്തുന്നത്.
ജോണ്‍ ഫിലിപ്പ് കീയോടെപ്പം ഭാര്യ ബ്രൊണാഹ് കീയും , ന്യൂസിലന്‍ഡിലെയും നയതന്ത്ര പ്രതിനിധികളും വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്മാരും ഉള്‍പ്പെടെ 81 അംഗ സംഘം ഇദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്.
ന്യൂസിലന്‍ഡ് പ്രധാനമന്ത്രിയുടെ സന്ദര്‍ശന വേളയില്‍ സുരക്ഷ സംവിധാനം കുറ്റമറ്റതാക്കാന്‍ വിവിധ ഏജന്‍സികളുടെ നേതൃത്വത്തില്‍ ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്. വൈകുന്നേരം നാലിനും ആറിനും ഇടയില്‍ നെടുമ്പാശേരിയില്‍ നിന്നു പുറപ്പെടേണ്ട വിമാന യാത്രക്കാര്‍ രണ്ടു മണിക്കൂര്‍ മുന്‍പ് എത്തിച്ചേരണമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: