കണ്ണൂർ: കണ്ണൂരിൽ തെരുവ് നായകളുടെ കടിയേറ്റ് വയോധികർ ഉൾപ്പെടെ അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേറ്റു. കണ്ണൂർ പെരളശേരിലും കാട്ടാമ്പള്ളിയിലുമാണ് തെരുവ് നായ ആക്രമണം ഉണ്ടായത്.
പുലര്‍ച്ചെ പാലുമായി സൊസൈറ്റിയിലേക്കു പോകുകയായിരുന്ന ക്ഷീരകര്ഷകന് നാരായണനെ തെരുവ് നായ പിന്തുടര്ന്നു കടിച്ചു പരിക്കേല്‍പ്പിക്കുകയായിരുന്നു. രാവിലെ കടതുറക്കാന്‍ പോകുകയായിരുന്ന വ്യാപാരി സുമേഷ് (35), വഴിയാത്രക്കാരിയായ ശാരദ (68) എന്നിവരെയും തെരുവ് നായ കടിച്ചു പരിക്കേല്‍പ്പിച്ചു.
കാട്ടാമ്പള്ളി കോട്ടക്കുന്നില്‍ ബുധനാഴ്ച വൈകുന്നേരമാണ് രണ്ടു പേര്‍ക്കു കടിയേറ്റത്. കാല്‍നടയാത്രികരായ കോട്ടക്കുന്ന് സ്വദേശി ഹുസൈന് (19), അബ്ദുള്ള (40) എന്നിവര്‍ക്കാണ് കടിയേറ്റത്. കടിയേറ്റ അഞ്ചു പേരും ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: