കൊച്ചി: ഗുണ്ടാ സംഘങ്ങളെ അമര്‍ച്ച ചെയ്യാന്‍ രുപീകരിച്ച സിറ്റി ടാസ്ക് ഫോഴ്സിന്റെ ആദ്യ കേസ് സിപിഎം ജില്ലാ കമ്മിറ്റിയംഗവും കളമേശരി ഏരിയാ സെക്രട്ടറിയുമായ വി.എ. സക്കീര്‍ ഹുസൈനെതിരെ.
വെണ്ണലയിലെ വ്യവസായിയെ ഭീഷണിപ്പെടുത്തിയ കേസില്‍ സക്കീര്‍ ഹുസൈനെ ഒന്നാം പ്രതിയാക്കി പാലാരിവട്ടം പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. രണ്ടാം പ്രതി, കഴിഞ്ഞ ദിവസം യുവസംരംഭകയെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവ് കറുകപ്പിള്ളി സിദ്ദീഖാണ്.
ജില്ലകളില്‍ നിന്ന് പ്രത്യേകം തിരഞ്ഞെടുത്ത പോലീസുകാരെ ഉള്‍പ്പെടുത്തിയാണ് പ്രത്യേക സ്ക്വാഡുകള്‍. സക്കീര്‍ ഹുസൈനെതിരെയുള്ള കേസില്‍ അന്വേഷണം സ്വതന്ത്രമായി നടക്കുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി. രാജീവ്. കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ മാത്രമേ പാര്‍ട്ടി നടപടിയുണ്ടാകൂ. അന്വേഷണത്തില്‍ പാര്‍ട്ടിയുടെ യാതൊരു ഇടപെടലും ഉണ്ടാകില്ലെന്നും അദ്ദേഹം ‘ജന്മഭൂമി’യോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: